മേപ്പാടി ഗ്രാമപഞ്ചായത്തില്‍ സംക്ഷിപ്ത കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, തിരുത്തല്‍, വാര്‍ഡ് മാറ്റല്‍, പേര് ചേര്‍ത്തതിന് ആക്ഷേപം ഉള്ളവര്‍
ജൂണ്‍ 21 നകം sec.kerala. gov.in ല്‍ അപേക്ഷ നല്‍കണമെന്ന് മേപ്പാടി ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936-282422

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.