ജില്ലയില്‍ എന്‍.സി.സി/സൈനിക ക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്(വിമുക്തഭടന്മാര്ക്ക് മാത്രം)(കാറ്റഗറി നമ്പര്‍ 385/2017) തസ്തിക നിയമനത്തിന് 2020 മാര്‍ച്ച് 18 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചതിനാല്‍ റദ്ദ് ചെയ്തതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.