സുവർണ ക്ഷേത്രത്തിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ യോഗ; മതവികാരം വ്രണപ്പെടുത്തിയതിന് കേസ്

ന്യൂഡൽഹി: സിഖ് മതവിശ്വാസികളുടെ പുണ്യസ്ഥലമായ അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ യോഗ നിർവഹിച്ച ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർക്കെതിരെ കേസ്. ഗുജറാത്തിൽനിന്നുള്ള ഫാഷൻ ഡിസൈനർ അർച്ചന മക്‍വാനയാണ് സുവർണ ക്ഷേത്രത്തിൽ യോഗ നിർവഹിച്ചത്. ലോക യോഗാ ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യോഗ. ഇതിന്റെ വിഡിയോയും ചിത്രങ്ങളും ഇവർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വിഡിയോ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്.

സിഖ് ഗുരുദ്വാരകളിൽ പ്രഥമവും അതിവിശുദ്ധവുമാണ് പഞ്ചാബിലെ അമൃത്സർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സുവർണക്ഷേത്രം. ക്ഷേത്രത്തിനകത്ത് യോഗ നിർവഹിച്ചതിനെതിരെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) അർച്ചനക്കെതിരെ പരാതി നൽകുകയായിരുന്നു. ഇന്ത്യയിലുടനീളമുള്ള ഗുരുദ്വാരകൾ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയാണ് എസ്.ജി.പി.സി. സിഖ് മതവികാരം വ്രണപ്പെടുത്തിയെന്നും പുണ്യസ്ഥലത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

ചില വ്യക്തികൾ സുവർണ ക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യവും ബഹുമാനവും അവഗണിക്കുകയും ഇത്തരം മോശമായ പ്രവർത്തനങ്ങൾ ചെയ്യുകയാണെന്നും എസ്.ജി.പി.സി പ്രസിഡന്റ് ഹർജിന്ദർ സിങ് ധാമി പറഞ്ഞു. ക്ഷേത്രത്തിലെ പ്രദക്ഷിണ പാതയിൽ അർച്ചനയെ യോഗ ചെയ്യാൻ അനുവദിച്ച മൂന്ന് ജീവനക്കാർക്കെതി​രെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.

സംഭവം വിവാദമായതോടെ അർച്ചന പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തു. അതേസമയം, മാപ്പ് പറഞ്ഞിട്ടും എസ്.ജി.പി.സി കമ്മിറ്റി അംഗങ്ങളിൽനിന്ന് തനിക്ക് വധഭീഷണി വരുന്നുണ്ടെന്ന് അവർ പറഞ്ഞു. ‘യോഗ ദിനത്തിൽ നന്ദി അർപ്പിക്കാനാണ് ഞാൻ ശീർഷാസനം നടത്തിയത്. അല്ലാതെ ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല. നിങ്ങൾക്ക് മോശമായി തോന്നിയതിൽ എന്നിക്ക് വിഷമമുണ്ട്. ഞാൻ മാപ്പ് ചോദിക്കുന്നു. എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. എനിക്ക് വധഭീഷണികളും അധിക്ഷേപങ്ങളും വരുന്നുണ്ട്’ -അർച്ചന പറഞ്ഞു.

എന്നാൽ, അർച്ചനയുടെ പ്രസ്താവനക്കെതിരെ എസ്.ജി.പി.സി ജനറൽ സെക്രട്ടറി ഗുരുചരൺ സിങ് ഗ്രെവാൾ രംഗത്തുവന്നു. ‘സിഖ് മതം എപ്പോഴും സ്ത്രീകളെ ബഹുമാനിക്കുന്നു. സിഖുകാർ അത്തരത്തിൽ പെരുമാറുകയോ ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയോ ചെയ്യില്ല. വധഭീഷണിയും ബലാത്സംഗ ഭീഷണിയും മുഴക്കുന്നവർക്കെതിരെ പരാതി നൽകണം. സിഖുകാരെ അവഹേളിക്കാനാണ് അവർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്’ -ഗുരുചരൺ സിങ് പറഞ്ഞു.

അതേസമയം, വധഭീഷണിയെ തുടർന്ന് അർച്ചനക്ക് പൊലീസ് സംരക്ഷം ഒരുക്കിയിട്ടുണ്ട്. ഒരാഴ്ചത്തേക്കാണ് സംരക്ഷണമെന്നും ആവശ്യമുണ്ടെങ്കിൽ അത് നീട്ടുമെന്നും വഡോദര പൊലീസ് അറിയിച്ചു. പൊലീസ് സംരക്ഷണം ഒരുക്കിയതിനും വഡോദര പൊലീസിനും ഗുജറാത്ത് സർക്കാറിനും അർച്ചന നന്ദി അറിയിച്ചു.

അധ്യാപക നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.