മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യ തൊഴിലാളികള്‍, അനുബന്ധ തൊഴിലാളികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. 2023-24 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി,പ്ലസ്ടു/വിഎച്ച്എസ്ഇ വിഭാഗങ്ങളിലും കായിക മേഖലകളിലും ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ അപേക്ഷ, മത്സ്യത്തൊഴിലാളി പാസ്ബുക്ക്, ആധാർ കാര്‍ഡ്(രക്ഷിതാവ്,വിദ്യാര്‍ത്ഥി) ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ ഒന്ന് മുതല്‍ 15 വരെ ബന്ധപ്പെട്ട മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഫിഷറീസ് ഓഫീസില്‍ നല്‍കണം.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ