കൽപ്പറ്റ : അസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തല സമ്പൂർണ്ണത അഭിയാൻ ക്യാമ്പയിൻ ഉദ്ഘാടനം മുട്ടിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു . മുഖ്യാതിഥിയായി അസിസ്റ്റന്റ് കളക്ടർ ഗൗതം രാജ് ഐ.എ.എസ് പരിപാടിയിൽ പങ്കെടുക്കുകയും ‘പൊന്നും പുഷ്ടിയും’ എന്ന പേരിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഇറക്കിയ ഹെൽത്തി റെസിപ്പി ബുക്ക് പ്രകാശനം ചെയ്യുകയും ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പരിപാടിയുടെ അധ്യക്ഷത വഹിച്ചു .
ഇന്ത്യയിലെ പിന്നോക്കം നിൽക്കുന്ന ബ്ലോക്കുകളിലെ പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനാണ് പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാര്യക്ഷമവും സുസ്ഥിരവുമായ സേവനങ്ങൾ നൽകുന്നതിനും ബ്ലോക്കുകളുടെ ശേഷി വർധിപ്പിക്കുന്നതിലൂടെയും മികച്ച പ്രകടനം നടത്തുന്ന ബ്ലോക്കുകൾക്ക് റിവാർഡ് തുക നൽകികൊണ്ട് ബ്ലോക്കുകൾക്കിടയിൽ ആരോഗ്യകരമായ മത്സരബോധം വളർത്തിയെടുക്കുന്നതുമാണ് പ്രോഗ്രാമിന്റെ ഉദ്ദേശം. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, കുടിവെള്ളം, ശുചിത്വം, കൃഷി, ജലസ്രോതസ്സുകൾ, സാമ്പത്തികം ഉൾപ്പെടുത്തൽ, അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെയുള്ള മേഖലകളിലായി രാജ്യത്തുടനീളം 500 ബ്ലോക്കുകളിൽ പ്രോഗ്രാം പ്രവർത്തിക്കുന്നു . പ്രോഗ്രാമിലെ 40 സൂചികകളിൽ തിരഞ്ഞെടുക്കപ്പെട്ട 6 സൂചികകൾ സെപ്റ്റംബർ 30 ഓടുകൂടി 100% സാച്ചുറേഷൻ കൈവരിക്കുന്നതിന് വേണ്ടിയിട്ട് ആരംഭിച്ച പ്രോഗ്രാമാണ് സമ്പൂർണ്ണത അഭിയാൻ.
പരിപാടിയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ മറ്റു ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, നീതി ആയോഗ് ഒഫിഷ്യൽ ദിയ ജോർജ്, അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫിസർ സുധീഷ്, റിസർച്ച് അസിസ്റ്റന്റ് ഷംസുദ്ധീൻ, ജില്ലാ-ബ്ലോക്ക് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി കുടുംബശ്രീ മിഷന്റെ ഉൽപ്പന്ന മേളയും, അംഗനവാടി ടീച്ചർമാരുടെ ഭക്ഷണമേളയും, ബ്ലഡ് പ്രഷർ, ഷുഗർ സ്ക്രീനിംഗ് ക്യാമ്പും, സോയിൽ ഹെൽത്ത് കാർഡ് വിതരണവും, വജ്ര ജൂബിലി കലാകാരന്മാരുടെ നാടൻപാട്ടും സംഘടിപ്പിച്ചു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.