ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്തലത്തില്‍ മത്സ്യകര്‍ഷക ദിനാചരണവും കര്‍ഷക സംഗമവും സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ മത്സ്യ കൃഷിയില്‍ മികവ് തെളിയിച്ച പൊഴുതന സ്വദേശി കെ ഹാഷിഖ്, മുട്ടില്‍ സ്വദേശി ഷൗക്കത്തലി എന്നിവരെ ആദരിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിഷാബി അധ്യക്ഷയായ പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉഷാകുമാരി, ഷിബു പോള്‍, നഗരസഭാ ഡിവിഷന്‍ കൗണ്‍സിലര്‍ പി അബ്ദുള്ള, തളിപ്പുഴ മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കെ. ഡോണ ജേക്കബ്, പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ അനു വി മത്തായി എന്നിവര്‍ സംസാരിച്ചു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്