ബൈക്കിന് 13.39 ലക്ഷം രൂപ പിഴ; നിയമം ലംഘിച്ചത് 1795 തവണ

ബൈക്കിന് പിഴ 13.39 ലക്ഷം. ഒന്നും രണ്ടുമല്ല 1795 തവണ നിയമം ലംഘിച്ച കഴക്കൂട്ടം രജിസ്ട്രേഷനിലുള്ള മണ്ണന്തല സ്വദേശിയുടെ ഇരുചക്രവാഹനമാണ് നിയമലംഘനത്തിന് സംസ്ഥാനത്ത് മുന്നില്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ എ.ഐ. ക്യാമറകളിലാണ് വാഹനം കുടുങ്ങിയത്.

ഇരുപതിലധികം കേസുകളുള്ള 20,000 വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്ത്. ഇവയില്‍നിന്ന് പിഴയായി 54.56 കോടി രൂപ കിട്ടാനുണ്ട്. പിഴ അടയ്ക്കാതിരിക്കുകയും തുടര്‍ച്ചയായി നിയമം ലംഘിക്കുകയും ചെയ്യുന്ന ആദ്യ ഇരുപതില്‍ ഇരുചക്രവാഹനങ്ങള്‍ മാത്രമാണുള്ളത്. 250 മുതല്‍ 645 പിഴ നോട്ടീസുകള്‍വരെ ഈ വാഹനങ്ങള്‍ക്കുണ്ട്. 645 കേസുള്ള നെയ്യാറ്റിന്‍കര രജിസ്ട്രേഷനിലെ ഇരുചക്രവാഹനമാണ് (3.95 ലക്ഷം രൂപ) രണ്ടാം സ്ഥാനത്ത്. 550 കേസുള്ള പുനലൂര്‍ രജിസ്ട്രേഷന്‍ വാഹനം (3.26 ലക്ഷം) മൂന്നാം സ്ഥാനത്തും.

ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത 1260 വാഹനങ്ങളും സംസ്ഥാനത്ത് തുടര്‍ച്ചയായി നിയമം ലംഘിക്കുന്നുണ്ട്. മാര്‍ത്താണ്ഡം രജിസ്ട്രേഷനിലുള്ള ബൈക്കിന് 227 കേസുകളില്‍ 1.80 ലക്ഷം രൂപയാണ് ചുമത്തിയത്. 3.58 കോടി രൂപയാണ് ഇതരസംസ്ഥാന വാഹനങ്ങളില്‍നിന്ന് കിട്ടാനുള്ളത്. ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന ധാരണയിലും അറിഞ്ഞും അറിയാതെയും നിയമം ലംഘിക്കുന്നവര്‍ ഒട്ടേറെ. ഇത്തരം കേസുകള്‍ കോടതിക്ക് കൈമാറാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

പിഴ ചുമത്തുമ്പോള്‍ ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസിലൂടെ വിവരം കൈമാറുന്ന സംവിധാനമാണുള്ളത്. എന്നാല്‍, മൊബൈല്‍ നമ്പര്‍ ഉള്‍ക്കൊള്ളിക്കാത്തതു കാരണം അറിയാതെ പോകുന്നവരുണ്ട്. മറ്റു ചിലര്‍ ബോധപൂര്‍വം മൊബൈല്‍ നമ്പര്‍ ഒഴിവാക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനം മറ്റാരുടെയെങ്കിലും പേരിലായിരിക്കും. പിഴ ചുമത്തുന്ന കാര്യം യഥാര്‍ഥ ഉടമ അറിയില്ല.

കേസുകള്‍ 64.72 ലക്ഷം
എ.ഐ. ക്യാമറ പ്രവര്‍ത്തനം ആരംഭിച്ചത് -2023 ജൂണ്‍ അഞ്ച്
പടികൂടിയ നിയമലംഘനങ്ങള്‍ (2024 ജൂണ്‍ 12 വരെ)-66.41 ലക്ഷം
ഇ ചെല്ലാന്‍ ചുമത്തിയത് – 64.72 ലക്ഷം കേസുകള്‍
ഇ ചെല്ലാനുകളില്‍ ചുമത്തിയിട്ടുള്ള പിഴ 428.40 കോടി രൂപ
ഇതുവരെ ഖജനാവില്‍ ലഭിച്ചത് 76.70 കോടി രൂപ.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.