ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു.

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും പട്ടികവര്‍ഗ്ഗ- പട്ടികജാതി പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവും. കണിയാമ്പറ്റ ജി.യു.പി.സ്‌കൂള്‍, കൈതക്കല്‍ ജി.എല്‍.പി.സ്‌കൂള്‍, പൂതാടി എസ്.എന്‍ എച്ച്.എസ്. സ്‌കൂളുകളിലെ ക്യാമ്പുകളാണ് മന്ത്രിമാര്‍ സന്ദര്‍ശിച്ചത്. ക്യാമ്പുകളില്‍ എത്തിയ മന്ത്രിമാര്‍ ക്യാമ്പുകളില്‍ കഴിയുന്നവരോട് സംസാരിക്കുകയും സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു. വകുപ്പുകള്‍ കൃത്യസമയങ്ങളില്‍ ഇടപെടല്‍ നടത്തുന്നത് സംബന്ധിച്ചും ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ക്യാമ്പില്‍ ലഭിക്കുന്നുണ്ടോയെന്ന് ക്യാമ്പുകളിലെ ആളുകളോട് ചോദിച്ചറിഞ്ഞു. കണിയാമ്പറ്റ ജി.യു.പി.സ്‌കൂളിലെ ക്യാമ്പില്‍ എത്തിയ മന്ത്രി എ.കെ ശശീന്ദ്രന്‍ ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. വൈത്തിരി താലൂക്കിലെ കണിയാമ്പറ്റ ഗ്രാമപഞ്ചാത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട ചിറ്റൂര്‍, ചൊവ്വണ്ടേരി, ചീങ്ങാടി, കാവുവയല്‍ കോളനികളിലെ 48 പുരുഷമാരും 56 സ്ത്രീകളും 21 കുട്ടികളും 3 പ്രായമായവരും 1 ഗര്‍ഭിണിയും ഉള്‍പ്പെടെ 129 അംഗങ്ങളാണ് കണിയാമ്പറ്റ ജി.യു.പി.സ്‌കൂളിലെ ക്യാമ്പിലുള്ളത്. മാനന്തവാടി താലൂക്കിലെ കൈതക്കല്‍ ജി.യു.പി സ്‌കൂളിലെ ക്യാമ്പില്‍ 30 കുടുംബങ്ങളിലെ 49 പുരുഷന്‍മാരും 47 സ്ത്രീകളും 27 കുട്ടികളും ഉള്‍പ്പടെ 123 അംഗങ്ങളാണ് കഴിയുന്നത്. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പൂതാടി എസ്.എന്‍ എച്ച്.എസ് സ്‌കൂളുകളിലെ ക്യാമ്പില്‍ 6 കോളനികളിലെ 37 കുടുംബങ്ങളിലെ 43 പുരുഷന്‍മാരും 50 സ്ത്രീകളും 41 കുട്ടികളും ഉള്‍പ്പടെ 134 അംഗങ്ങളുമാണുള്ളത. മൂന്ന് ക്യാമ്പുകളിലെയും പ്രവര്‍ത്തനങ്ങളും ആവശ്യമായ ക്രമീകരണങ്ങളും മന്ത്രിമാര്‍ വിലയിരുത്തി. എ.ഡി.എം കെ. ദേവകി, അസിസ്റ്റന്റ് കളക്ടര്‍ ഗൗതംരാജ്, ഹുസൂര്‍ ശിരസ്തദാര്‍ വി.കെ ഷാജി എന്നിവരും മന്ത്രിമാരുടെ ഒപ്പമുണ്ടായിരുന്നു.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.