ദുരിതാശ്വാസ ക്യാമ്പുകള്‍ പൂര്‍ണ്ണ സജ്ജം: മന്ത്രി എ.കെ ശശീന്ദ്രന്‍

കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍

വയനാട്ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം, ചികിത്സ, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുമായി നടന്ന മഴക്കാല പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ മൂന്ന് താലൂക്കുകളിലായി 42 ക്യാമ്പുകളില്‍ 2305 പേരാണ് താമസിക്കുന്നത്. ക്യാമ്പുകളിലെല്ലാം മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ക്യാമ്പുകളിലും ആരോഗ്യ പ്രവര്‍ത്തകരെ വിന്യസിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഏഴ് നദികളിലെ നീരൊഴുക്ക് സംബന്ധിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭരണകൂടം ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ശക്തമായ മഴയിലും കാറ്റിലും കെഎസ്ഇബിയുടെ 560 പോസ്റ്റുകളും 2 ട്രാന്‍സ്‌ഫേര്‍മറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിടാതെ കെഎസ്ഇബി ജാഗ്രത പുലര്‍ത്തുന്നുണ്ട്. ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ഭരണകൂടവും ജലസേചന വകുപ്പും
കൃത്യമായി ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കര്‍ണാടക വ്യഷ്ടിപ്രദേശങ്ങളില്‍ മഴ കൂടുതലായി പെയ്യുന്നതിനാല്‍ നീരൊഴുക്ക് കൂടാന്‍ സാധ്യതയുണ്ട്. ജില്ലാ കളക്ടര്‍ കര്‍ണാടക ജില്ലാ ഭരണകൂടവും ജലസേചന വകുപ്പുമായി നിരന്തരം ബന്ധപ്പെടുകയും ഡാം തുറക്കലുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ലഭിക്കുന്നതിന് ഇടപെടലുകള്‍ നടത്തിയതായും മന്ത്രി അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ കോളനിയില്‍ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കാനും മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിന് മികച്ച പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയ ജില്ലാ ഭരണകൂടത്തെ മന്ത്രി അഭിനന്ദിച്ചു.

കര്‍ണ്ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട കോഴിക്കോട് വേങ്ങേരി സ്വദേശി അര്‍ജുന്റെയും കൂടെയുള്ളവരുടേയും ജീവന്‍ രക്ഷിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചു. കര്‍ണ്ണാടക മുഖ്യമന്ത്രിക്കും റവന്യൂ വകുപ്പ് മന്ത്രിക്കും കത്തയച്ചു. ഇരു സംസ്ഥാനങ്ങളിലയും മുഖ്യമന്ത്രിമാരും റവന്യൂ – ഗതാഗത വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി തലത്തിലും ചര്‍ച്ചകള്‍ നടത്തി അടിയന്തിര നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അര്‍ജുന്റെ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചതായും മന്ത്രി പറഞ്ഞു. മണ്ണിടിച്ചില്‍ നടന്ന സ്ഥലത്തേക്ക് കേരളത്തില്‍ നിന്നും എന്‍ഡിആര്‍എഫ്, നേവി ടീമുകളെയും വിദഗ്ധ പരിശീലനം ലഭിച്ച ഒരു എന്‍ഡിആര്‍എഫ് ടീമിനെയും അയക്കും. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം കെ ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ ഗൗതംരാജ്, എച്ച്.എസ് വി.കെ ഷാജി എന്നിവര്‍ പത്രസമ്മേളനത്തില്‍പങ്കെടുത്തു.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.