കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്കും വീഡിയോ എഡിറ്റിംഗ് തിരുവനന്തപുരം സെന്ററില്‍ ഒഴിവുള്ള സീറ്റുകളിലേക്കും സ്‌പോട്ട് അഡ്മിഷന്‍ അതാത് സെന്ററുകളില്‍ ഓഗസ്റ്റ് രണ്ടിന് നടക്കും. ഫോണ്‍: കൊച്ചി സെന്റര്‍- 8281360360, 0484-2422275 തിരുവനന്തപുരം സെന്റര്‍- 9447225524, 6282692725, 0471-2726275,

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.