തോട്ടം തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും ലേബർ ബോർഡ് സാമ്പത്തിക സഹായം നൽകുമെന്ന് വിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. അതിഥി തൊഴിലാളികൾക്ക് ചികിത്സാ ധനസഹായം ലഭ്യമാക്കും. ദുരന്തത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ലേബർ ബോർഡ് ഒരു ലക്ഷം രൂപ വീതം നൽകും. വയനാട്ടിലെ ദുരിതബാധിതരുടെ ക്യാമ്പുകൾ മന്ത്രി സന്ദര്‍ശിച്ചു.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.