‘ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന’ യുടെ കീഴില്‍ ജില്ലയിലെ പട്ടികവര്‍ഗ്ഗ ത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികള്‍ക്ക് കൃഷി ഒഴികെയുള്ള സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിന് വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18നും 55 നും ഇടയില്‍ പ്രായമുള്ളവരും വാര്‍ഷിക വരുമാനം 300000 കവിയാത്തവരുമാവണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനിലുള്ള ജില്ലാ ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍- 04936202869, 9400068512

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.