ബത്തേരി: കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയിൽ നിന്നും 40000 രൂപ
കൈക്കൂലി വാങ്ങിയ എസ് ഐ യെ വിജിലൻസ് പിടികൂടി. ബത്തേരി എസ്.ഐ സി.എം സാബുവിനെയാണ് വയനാട് വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസ് അറസ്റ്റ് ചെയ്‌തത്. കാപ്പ ചുമത്തി നാട് കടത്തിയ നിരവധി കേസുകളിൽ പ്രതിയായ സനു സാബുവിൽ നിന്നുമാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. കാപ്പ ചുമത്തിയെങ്കിലും കോടതിയിൽ നിന്നും സനുവിന് ജാമ്യം കിട്ടിയിരുന്നു. എന്നാൽ ജാമ്യ വ്യവസ്ഥ പ്രകാരം ബത്തേരി സ്റ്റേഷ നിൽ ആഴ്ചയിൽ മൂന്നുദിവസം സനു ഒപ്പിടണമായിരുന്നു ഇതിനിടയിൽ കേസിൽ ജാമ്യം റദ്ദ് ചെയ്യുന്നതിനായി കോടതിയിൽ റിപ്പോർട്ട് നൽകും എന്ന് ഭിഷണിപ്പെടുത്തിയാണ് എസ്.ഐ പണം ആവശ്യപ്പെട്ടത്. ഫോൺ മുഖാന്തിരം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ മൊബൈലിലൂടെ സംസാരിച്ച കാര്യങ്ങൾ സനു റെക്കോർഡ് ചെയ് ശേ ഷം വിജിലൻസിനെ അറിയിച്ചു. തുടർന്ന് ഇന്ന് വൈകീട്ട് ബത്തേരി പോ ലീസ് കോട്ടേഴ്സിന് സമീപം വെച്ച് വിജിലൻസ് നൽകിയ ഫിനോഫ്‌തലിൻ പുരട്ടിയ 40000 രൂപയുടെ നോട്ട് സനു സാബുവിനെ എൽപ്പിക്കുകയും വിജിലൻസ് പണം സഹിതം സാബുവിനെ കയ്യോടെ പിടികൂടുകയുമായിരുന്നു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍