കാക്കവയൽ : ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 2023 – 24 വർഷം എസ്എസ്എൽസി പരീക്ഷയിലും പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചുകൊണ്ട് വിജയോത്സവം 2024 സംഘടിപ്പിച്ചു . എസ്എസ്എൽസി പരീക്ഷയിൽ 27 വിദ്യാർത്ഥികൾ ഫുൾ എ പ്ലസും 4 വിദ്യാർത്ഥികൾ 9 എ പ്ലസും കരസ്ഥമാക്കി . പ്ലസ് ടു പരീക്ഷയിൽ എട്ടു വിദ്യാർത്ഥികൾ ഫുൾ എ പ്ലസും 21 വിദ്യാർത്ഥികൾ 90% ത്തിനു മുകളിൽ സ്കോറും കരസ്ഥമാക്കി . വിജയോത്സവം മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു.
വിജയോത്സവത്തിൽ എൽഎസ്എസ് , യുഎസ്എസ് , എൻ എം എം എസ് , അൽ മാഹിർ അറബിക് സ്കോളർഷിപ്പ് എന്നീ സ്കോളർഷിപ്പ് ജേതാക്കളെയും ആദരിച്ചു . പ്ലസ് വൺ പരീക്ഷയിൽ 560ൽ 560 മാർക്ക് നേടിയ ആർദ്ര ജീവൻ , സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളിയിൽ എ ഗ്രേഡ് നേടിയ ആർദ്ര പി, ഫാബ്രിക് പെയിന്റിങ് , ജലച്ചായം എന്നിവയിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ആർദ്ര ജീവൻ എന്നിവരെയും ആദരിച്ചു .
പിടിഎ പ്രസിഡണ്ട് എൻ റിയാസ് അധ്യക്ഷനായിരുന്നു . ഡയറ്റ് സീനിയർ ലെക്ചറർ ഡോക്ടർ സതീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പാഠപുസ്തകം ആസ്പദമാക്കിയുള്ള പരീക്ഷയിൽ എ പ്ലസ് കരസ്ഥമാക്കുക എന്നത് വിദ്യാഭ്യാസ ജീവിതത്തിലെ കഠിനപ്രയത്നത്തിന്റെ വിജയമാണെന്നും അതുപോലെ ജീവിത പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയാലേ വിദ്യാഭ്യാസം അർത്ഥപൂർണ്ണമാവുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
പ്രിൻസിപ്പാൾ ബിജു ടി എം , ഹെഡ്മാസ്റ്റർ എം സുനിൽകുമാർ , എസ് എം സി ചെയർമാൻ റോയ് ചാക്കോ , റീന ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ഖലീൽ റഹ് മാൻ എന്നിവർ സംസാരിച്ചു

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.