കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്, എ.പി. എച്ച്.സി. ഹോമിയോ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്കാരിക നിലയത്തിൽ വച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . ജസീല ളംറത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർ പേഴ്സൺ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ അനിത.ടി.സി. മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണവും ഹോമിയോപ്പതിയും ബോധവൽക്കരണ ക്ലാസ്സ് എടുത്തു. വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ജോസ് പി.എ ,
മെമ്പർ ബുഷറവൈശ്യൻ, പാലിയേറ്റീവ് സപ്പോർട്ടിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ടി കുഞ്ഞബ്ദുള്ള, ജോണി നന്നാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. പഞ്ചായത്ത് മെമ്പർ സാജിദ നൗഷാദ് സ്വാഗതവും ഡോ.ഹസ്ന എം. കെ. നന്ദിയും പറഞ്ഞു

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ