മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി മാനന്തവാടി റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമിക്കുന്നു. അംഗീകൃത സര്‍വ്വകലാശാല ബിരുദവും കംപ്യൂട്ടര്‍ വേഡ് പ്രോസസിംഗ്, ടൈപ്പ് റൈറ്റിംഗ് മലയാളം, ഇംഗ്ലീഷ് യോഗ്യതയുമുള്ള 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണ മേഖലയിലുള്ള പ്രവര്‍ത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 13ന് രാവിലെ 9 മുതല്‍ 11 വരെ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 04936205307

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ