കൽപ്പറ്റ: കൽപ്പറ്റ SKMJ ഹയർ സെക്കൻഡറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ സ്കൂൾ കായികമേളയുടെ വിളംബര ജാഥ നടത്തി. കൽപ്പറ്റ SKMJ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാരംഭിച്ച് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻ്റിൽ ജാഥ സമാപിച്ചു.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ്, കായികമേള ജനറൽ കൺവീനറും സ്കൂൾ പ്രിൻസിപ്പലുമായ സാവിയോ ഓസ്റ്റിൻ, എം.നാസർ, ബിനീഷ് K R, ഷാജി.കെ, പ്രസാദ് കെ ,വിശ്വേഷ് വി.ജി, പി.ടി.സജീവൻ, ശുഭചന്ദ്രൻ, ശ്രീജിത്ത് വാകേരി, അരുൺ.ടി .ജോസ്, ബിനി സതീഷ് എന്നിവർ നേതൃത്വം നൽകി.SKMJHSS ,
കൽപ്പറ്റ GVHSS, കൽപ്പറ്റNSS HSS എന്നിവിടങ്ങളിലെ വിദ്യാർഥികൾ, അധ്യാപകർ, PTAഅംഗങ്ങൾ എന്നിവരാണ് വിളംബര ജാഥയിൽ പങ്കെടുത്തത്

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ