സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ ശാസ്ത്ര സാങ്കേതിക മേളയുടെ ലോഗോ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ പ്രകാശനം ചെയ്തു. മാനന്തവാടി ടെക്‌നിക്കല്‍ സ്‌കൂള്‍ അധ്യാപകന്‍ വി. ആര്‍ റിജേഷാണ് ലോഗോ ഡിസൈന്‍ ചെയ്തത്. സുല്‍ത്താന്‍ ബത്തേരി ടെക്‌നിക്കല്‍ സ്‌കൂളില്‍ ജനുവരി 5, 6 തിയതികളില്‍ നടക്കുന്ന സംസ്ഥാന ടെക്ക് ഫെസ്റ്റില്‍ സംസ്ഥാനത്തെ 40 ഓളം ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നുള്ള 800 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കോഴിക്കോട് മേഖല ജോയിന്റ് ഡയറക്ടര്‍ ജെ.എസ് സുരേഷ്‌കുമാര്‍, സുല്‍ത്താന്‍ബത്തേരി ടെക്‌നിക്കല്‍ സ്‌കൂള്‍ മേധാവി അലി അസന്‍കുട്ടി, മദര്‍ പി.ടി.എ പ്രസിഡന്റ് ഹസീന ഹാരിസ്, പി.ടി.എ വൈസ് പ്രസിഡന്റ് എന്‍.ആര്‍ പ്രകാശന്‍, വിവിധ ടെക്‌നിക്കല്‍ സ്‌കൂള്‍ സൂപ്രണ്ടുമാര്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍