മുദ്ര വായ്പ ഇനി ഇരട്ടി ലഭിക്കും, ബജറ്റ് പ്രഖ്യാപനം പ്രാബല്യത്തിൽ

പ്രധാനമന്ത്രി മുദ്ര യോജനയിൽ വായ്പ തുകയായി ഇനി 20 ലക്ഷം രൂപ ലഭിക്കും. ജൂലൈയിൽ അവതരിപ്പിച്ച 2024 – 25 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് വായ്പാ പരിധി ഉയർത്തിയിട്ടുള്ളത്. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ). ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ (എസ്‌സിബികൾ), റീജിയണൽ റൂറൽ ബാങ്കുകൾ (ആർആർബികൾ), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (എൻബിഎഫ്‌സികൾ), മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ഇതുവരെ 10 ലക്ഷം രൂപ വരെ വായ്പ വീതമാണ് നൽകിയിരുന്നത്.

അംഗമാകാനുള്ള യോഗ്യതകൾ എന്തൊക്കെയാണ്?

1 അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.

2 വായ്പ എടുക്കാൻ അർഹതയുള്ള, ഒരു ചെറുകിട ബിസിനസ് സംരംഭം ആരംഭിക്കാൻ പ്ലാൻ ഉള്ള ഏതൊരു വ്യക്തിക്കും സ്കീമിന് കീഴിൽ ലോൺ ലഭിക്കും.

3 മുൻപ് എടുത്ത വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തരുത്

4 അപേക്ഷകൻ്റെ ബിസിനസ്സിന് കുറഞ്ഞത് 3 വർഷം പഴക്കമുണ്ടായിരിക്കണം.

5 സംരംഭകൻ 24 മുതൽ 70 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം

എങ്ങനെ അപേക്ഷിക്കാം?

താൽപ്പര്യമുള്ള അപേക്ഷകർക്ക് www.udyamimitra.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്

ഹോം സ്‌ക്രീനിലെ ‘അപ്ലൈ നൗ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

‘പുതിയ സംരംഭകൻ’, ‘നിലവിലുള്ള സംരംഭകൻ’, ‘സ്വയം തൊഴിൽ ചെയ്യുന്നവർ’ എന്നിവയ്ക്കിടയിൽ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾ ഏതാണോ അത് തിരഞ്ഞെടുക്കുക.

ഒരു പുതിയ രജിസ്ട്രേഷൻ ആണെങ്കിൽ, ‘അപേക്ഷകൻ്റെ പേര്’, ‘ഇമെയിൽ ഐഡി’, ‘മൊബൈൽ നമ്പർ’ എന്നിവ ചേർക്കുക.

ഒടിപി വഴി രജിസ്റ്റർ ചെയ്യുക.

പിഎംഎംവൈയെ കുറിച്ച് രാജ്യത്തുടനീളം അവബോധം പ്രചരിപ്പിക്കുന്നതിനായി സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പത്രം, ടിവി, റേഡിയോ ജിംഗിൾസ്, ഹോർഡിംഗുകൾ, ടൗൺ ഹാൾ മീറ്റിംഗുകൾ, സാമ്പത്തിക സാക്ഷരത, ബോധവൽക്കരണ ക്യാമ്പുകൾ, സാമ്പത്തിക ഉൾപ്പെടുത്തലിനായുള്ള പ്രത്യേക ഡ്രൈവുകൾ തുടങ്ങിയവയിലൂടെയുള്ള പരസ്യ കാമ്പെയ്‌നുകൾ ഇതിൽ ഉൾപ്പെടുന്നു.

പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ

കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വളർത്തു മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങളിൽ നിന്നും അകലം പാലിക്കാൻ പ്രതിജ്ഞയെടുത്തത്. തെക്കുംതറ ജെഎച്ഐ സുരേഷ് വിപി ബോധവത്കരണ ക്ലാസെടുത്തു.നഴ്സിംഗ് അസിസ്റ്റന്റ് റോണിയ എൻജെ പ്രതിജ്ഞ

അവയവദാന സമ്മതപത്രം കൈമാറി.

കല്ലോടി കർമ്മ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ

“ജീവിതമാകട്ടെ ലഹരി” കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്‌ബോൾ ടൂർണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂർണമെന്റിന്

കമ്മ്യൂണിറ്റി നഴ്സ് നിയമനം.

മേപ്പാടി ഗ്രാമപഞ്ചായത്തും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന പ്രൈമറി പാലിയേറ്റീവ് യൂണിറ്റിൽ കമ്മ്യൂണിറ്റി നഴ്സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എഎൻഎം/ ജെപിഎച്ച്എൻ/ ജിഎൻഎം/ ബിഎസ്സി നഴ്സിംഗ് എന്നിവയാണ് അടിസ്ഥാന യോഗ്യത. കൂടാതെ

അധ്യാപക അഭിമുഖം

ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഹൈസ്‌കൂള്‍ പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 082/2024) തസ്തികയിലേക്ക് ജൂലൈ നാലിന് ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യണിറ്റി ഹാളില്‍.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.