ജനപ്രിയ മെസേജിംഗ് ആപ്പായ വാട്ട്‌സാപ്പ് നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാകാറുണ്ട്. പുതുപുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഞെട്ടിക്കാറുള്ളത് തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ് വിരുതന്‍ വാട്ട്‌സാപ്പ്. ഇപ്പോഴിതാ ചാറ്റിംഗിന് ഫോണ്‍ നമ്പറുകള്‍ വേണ്ടെന്ന തരത്തിലേക്കാണ് അപ്‌ഡേറ്റുകള്‍ വഴിമാറുന്നത്. ഫോണ്‍ നമ്പറുകള്‍ക്ക് പകരം യൂസര്‍നെയിമുകള്‍ ഉപയോഗിച്ച് മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്ട്സാപ്പ്. കൂടുതല്‍ സ്വകാര്യത നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് ഈ അപ്ഡേറ്റ്. അപരിചിതര്‍ക്ക് ഉള്‍പ്പെടെ സന്ദേശമയക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ വ്യക്തിഗത ഫോണ്‍ നമ്പറുകള്‍ പങ്കിടാതെ ഈ അപ്‌ഡേറ്റ് സുരക്ഷ ഒരുക്കും. അതായത് യൂസര്‍ നെയിം ഫീച്ചര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഒരു യുണീക് യൂസര്‍നെയിം പങ്കിട്ടുകൊണ്ട് മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന്‍ കഴിയും. ഇത് സ്വകാര്യതയ്ക്ക് ഒരു അധികതലം നല്‍കുന്നു. നിങ്ങളുടെ ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ ആശയവിനിമയം സാധ്യമാക്കുന്നു. സ്വകാര്യതയെക്കുറിച്ച് ആശങ്കയുള്ളവരോ പുതിയ കോണ്‍ടാക്റ്റുകളുമായി ഇടയ്ക്കിടെ ബന്ധപ്പെടുന്നവരോ ആയവര്‍ക്ക് ഈ ഫീച്ചര്‍ സ്വാഗതാര്‍ഹമായ മാറ്റമായിരിക്കും. മുമ്പ് ഇത്തരം ഒരു അപ്‌ഡേറ്റിനെക്കുറിച്ച് ഊഹാപോഹങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ വാട്ട്‌സാപ്പ് തന്നെ ഇപ്പോഴിതേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു.

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്