പ്രമേഹരോഗികള്‍ കൂടുതല്‍ വെള്ളം കുടിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്?

പ്രമേഹരോഗികള്‍ കൂടുതല്‍ വെള്ളം കുടിക്കണമെന്ന് എപ്പോഴും ആളുകള്‍ പറ‍ഞ്ഞ് നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നത് എപ്പോഴെങ്കിലും ചിന്തിക്കുകയോ മനസിലാക്കുകയോ ചെയ്തിട്ടുണ്ടോ?

പ്രമേഹം, നമുക്കറിയാം ആഗോളതലത്തില്‍ തന്നെ മുന്നിട്ടുനില്‍ക്കുന്നൊരു ജീവിതശൈലീരോഗമാണ്. പ്രേമേഹം രക്തത്തിലെ ഗ്ലൂക്കോസ് നില ഉയര്‍ത്തുന്നു എന്നത് മാത്രമല്ല പ്രശ്നം- ഒരുപിടി അനുബന്ധ ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം പ്രമേഹം വ്യക്തികളെ നയിക്കാറുണ്ട്.

ജീവിതശൈലീരോഗമായതിനാല്‍ തന്നെ ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെയാണ് ഒരു പരിധി വരെ പ്രമേഹത്തിനെ തടയാനും സാധിക്കൂ. പ്രത്യേകിച്ച് ഡയറ്റിലാണ് കാര്യമായ ശ്രദ്ധ നല്‍കേണ്ടത്. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും, നിയന്ത്രിക്കുകയും, ചിലത് ഡയറ്റില്‍ ചേര്‍ക്കുകയും വേണ്ടിവരാം.

എന്തായാലും പ്രമേഹരോഗികള്‍ കൂടുതല്‍ വെള്ളം കുടിക്കണമെന്ന് എപ്പോഴും ആളുകള്‍ പറ‍ഞ്ഞ് നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നത് എപ്പോഴെങ്കിലും ചിന്തിക്കുകയോ മനസിലാക്കുകയോ ചെയ്തിട്ടുണ്ടോ?

പ്രമേഹമുള്ളവരുടെ രക്തത്തില്‍ ഗ്ലൂക്കോസ് അമിതമായി കാണുമെന്ന് പറഞ്ഞുവല്ലോ. ഈ അമിതമായ ഗ്ലൂക്കോസ് ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്നത് മൂത്രത്തിലൂടെയാണ്. ഇങ്ങനെ മൂത്രത്തിലൂടെ ഗ്ലൂക്കോസ് ശരിയാംവിധം പുറന്തള്ളപ്പെട്ട് രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിച്ചുനിര്‍ത്തണമെങ്കില്‍ തീര്‍ച്ചയായും വെള്ളം കൂടുതലായി അകത്തെത്തണം.

അതുപോലെ തന്നെ പ്രമേഹരോഗികളില്‍ നിര്‍ജലീകരണത്തിനുള്ള (ഡീഹൈഡ്രേഷൻ അഥവാ ശരീരത്തില്‍ ജലാംശം കുറയുന്ന അവസ്ഥ) സാധ്യതയും കൂടുതലാണ്. ഈ പ്രശ്നമൊഴിവാക്കുന്നതും എപ്പോഴും വെള്ളം കുടിക്കണം. പ്രമേഹരോഗികളില്‍ നിര്‍ജലീകരണം സംഭവിച്ചാലും ഗ്ലൂക്കോസ് നില ഉയരും. ഇക്കാര്യവും പ്രധാനം തന്നെ.

ഭക്ഷണത്തിന് ശേഷം എപ്പോഴും നമ്മള്‍ വെള്ളം കുടിക്കാറുണ്ട്. എന്നാല്‍ പ്രമേഹരോഗികള്‍ ഭക്ഷണത്തിന് അല്‍പം മുമ്പും വെള്ളം കുടിച്ച് ശീലിക്കുക. അതുപോലെ ജലാംശം കാര്യമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍- പ്രത്യേകിച്ച് ഫ്രൂട്ട്സും കഴിക്കാം. അതേസമയം മധുരമേറെയുള്ള പഴങ്ങള്‍ അധികമാകാതെയും ശ്രദ്ധിക്കുക.

വെള്ളം കുടിക്കാൻ മടിയുള്ളവര്‍ക്കോ, മറവിയുള്ളവര്‍ക്കോ റിമൈൻഡര്‍ വയ്ക്കുകയോ, കയ്യില്‍ ബോട്ടില്‍ എപ്പോഴും കരുതുകയോ ചെയ്യാം. അതുപോലെ സ്പൈസസോ ഹെര്‍ബോ ചേര്‍ത്ത് തിളപ്പിച്ച വെള്ളമാണെങ്കില്‍ അത് സ്വാഭാവികമായും കുടിക്കാൻ താല്‍പര്യം കൂടും. അതിനാല്‍ പ്രമേഹമുള്ളവര്‍ക്ക് ഇങ്ങനെയും കുടിവെള്ളം തയ്യാറാക്കാം

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.