തൊടുപുഴയിൽ നടന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും,സബ്ജൂനിയർ, ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും, വനിത വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് വയനാട് ജില്ല മികച്ച വിജയം നേടിയത്. കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ ജില്ലയിലെ 12 താരങ്ങൾക്ക് കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ചു.വിജയികളെ ജില്ലാ സൈക്കിൾ പോളോ അസോസിയേഷൻ അഭിനന്ദിച്ചു.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.