കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകള്‍ റോഡുകളില്‍ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതായുളള പരാതികള്‍ വ്യാപകമാകുകയാണ്. ടൂറിസ്റ്റ് ബസ്സുകളില്‍ നിന്ന് പുറത്തേക്ക് സംഗീതം വലിയ ശബ്ദത്തില്‍ കേള്‍ക്കുന്ന സ്പീക്കറുകളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിനെതിരെ നടപടിക്കൊരുങ്ങി എംവിഡി. സ്‌കൂള്‍, കോളേജ് ഉല്ലാസ യാത്രകളിലാണ് ഇത്തരത്തില്‍ കൂടുതല്‍ ശബ്ദമലിനീകരണം ഉണ്ടാകുന്നത്.
ബസ്സുകളില്‍ സാധാരണയുണ്ടാകുന്ന ഇൻ്റേണല്‍ സ്പീക്കറുകള്‍ക്ക് പുറമേ, ‘വോക്കല്‍’ എന്നറിയപ്പെടുന്ന ബാഹ്യ സ്പീക്കറുകള്‍ കൂടി ഘടിപ്പിക്കുന്നതാണ് വലിയ ഒച്ചയുണ്ടാകുന്നതിനുളള കാരണം. ഇത് പലപ്പോഴും ബസിൻ്റെ മുന്നിലോ പിന്നിലോ ആയാണ് സ്ഥാപിക്കുന്നത്.
2023-ലെ വടക്കാഞ്ചേരി ബസ് അപകടത്തെ തുടർന്ന് ടൂറിസ്റ്റ് ബസ്സുകള്‍ക്ക് കേരള മോട്ടോർ വാഹന വകുപ്പ് കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി, ഒരു യാത്ര ആരംഭിക്കുന്നതിന് കുറഞ്ഞത് ഏഴ് ദിവസം മുമ്പായി ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാർ അവരുടെ വാഹന വിവരങ്ങള്‍ റീജിയണല്‍ ട്രാൻസ്‌പോർട്ട് ഓഫീസില്‍ സമർപ്പിക്കണം. കൂടാതെ, ഉല്ലാസയാത്രയ്ക്ക് മുമ്പായി ബസ്സുകള്‍ പരിശോധനയ്ക്കും വിധേയമാക്കണം. പരിശോധന റിപ്പോർട്ട് വാഹന ഉടമയും ആർടിഒ ഓഫീസറും സൂക്ഷിക്കേണ്ടതാണ്. ഓരോ 30 ദിവസത്തിലും ഒരു പരിശോധന എന്ന ക്രമത്തിലെങ്കിലും നടത്തണമെന്നാണ് എംവിഡിയുടെ നിര്‍ദേശമുളളത്. അതേസമയം, ഇക്കൊല്ലം ഈ പരിശോധന പൂർണമായി നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും