തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് കുടിവെള്ള ടാങ്കിന്റെ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കാവുമന്ദം, ഹൈസ്‌കൂള്‍ ഭാഗം, കാപ്പുവയല്‍, ബാലന്‍ചോല, എട്ടാംമൈല്‍, ശാന്തിനഗര്‍ കോളനി, ലൂയിസ് മൗണ്ട് ആശുപത്രി പ്രദേശങ്ങളില്‍ ഇന്നും നാളെയും (നവംബര്‍ 23, 24) ശുദ്ധജല വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍