യുഎഇ വിസ നിരസിക്കുന്നത് വർദ്ധിക്കുന്നു.

യുഎഇ വിസ ചട്ടങ്ങള്‍ കര്‍ശനമാക്കിയതോടെ വിസ നിരസിക്കല്‍ നിരക്ക് കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ദുബായിലെ വിസ നിരസിക്കല്‍ നിരക്കില്‍ 62 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി വിസ പ്രോസസ്സിംഗ് സ്ഥാപനമായ അറ്റ്‌ലൈസിനെ ഉദ്ധരിച്ച്‌ ഫിനാൻസ് എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പുതിയ വിസാ ചട്ടം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ ബാധിച്ചിട്ടുണ്ട്. പുതിയ ചട്ടം പ്രകാരം സൂക്ഷ്മപരിശോധന വര്‍ധിക്കുകയും വിസ നിരസിക്കുന്ന നിരക്കുകളില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തു. തൊഴിലവസരങ്ങള്‍ നേടി എത്തുന്ന കുടിയേറ്റക്കാരുടെയും തൊഴിലാളികളുടയും എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് വിസ ചട്ടം കര്‍ശനമാക്കിയത്.
ഇതിലൂടെ വിമാനത്താവളങ്ങളിലെ തിരക്ക് കുറച്ചുകൊണ്ടുവന്ന് വലിയ അളവില്‍ പണം ചെലവഴിക്കുന്ന യാത്രക്കാക്ക് മെച്ച അനുഭവം നല്‍കാനുള്ള നടപടികളാണ് ദുബായ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൂടാതെ, ദുബായില്‍ അനധികൃതമായി താമസിക്കുന്നത് തടയാനും നഗരത്തെ ഒരു ഉന്നതനിലവാരമുള്ള വിനോദസഞ്ചാര കേന്ദ്രമായി നിലനിര്‍ത്താനും അവര്‍ ലക്ഷ്യമിടുന്നു. വിസ അപേക്ഷയില്‍ നടപടിക്രമം പൂര്‍ത്തിയാക്കുന്നത് പ്രീ-റെഗുലേഷന്‍ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒന്നര മുതല്‍ 2.5 ദിവസം വരെ കൂടുതല്‍ സമയമെടുക്കുന്നുണ്ട്. കൂടുതല്‍ രേഖകള്‍ പരിശോധിക്കേണ്ടി വരുന്നതും യുഎഇ അധികൃതരുടെ സമഗ്രമായ പരിശോധന ആവശ്യമായ അപേക്ഷകളുടെ എണ്ണം കൂടിയതുമാണ് ഈ കാലതാമസത്തിന് കാരണം. പുതിയ നിയമം നടപ്പാക്കിയതിന് ശേഷം എല്ലാ ദിവസവുമെത്തുന്ന വിസ 100 അപേക്ഷകളില്‍ അഞ്ച് മുതല്‍ ആറെണ്ണം വരെ നിരസിക്കപ്പെടുന്നുണ്ട്. മുമ്പ് ഇത് പൂജ്യം മുതല്‍ രണ്ട് ശതമാനം വരെയായിരുന്നു. അപൂര്‍ണമായതോ തെറ്റായതോ ആയ വിവരങ്ങള്‍ നല്‍കിയത് മൂലമാണ് 71 ശതമാനം അപേക്ഷകളും നിരസിക്കപ്പെട്ടത്. നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസവും വിസ നിരസിക്കുന്നതും ഒഴിവാക്കാന്‍ കൃത്യമായ രേഖകള്‍ സമര്‍പ്പിക്കേണ്ടതിന്റെ പ്രാധാന്യം ഈ സംഭവവികാസങ്ങള്‍ ഊന്നപ്പറയുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ പരാജയം, വ്യക്തമല്ലാത്ത പാസ്പോര്‍ട്ട് ഫോട്ടോകള്‍, പൊരുത്തമില്ലാത്ത ഫോട്ടോകള്‍ (പാസ്പോര്‍ട്ട് ആവശ്യകതകളുമായി പൊരുത്തപ്പെടുന്നില്ല), മടങ്ങുന്ന ഫ്ലൈറ്റുകളുടെയോ ഹോട്ടല്‍ ബുക്കിംഗുകളുടെയോ യഥാര്‍ത്ഥ വിവരങ്ങള്‍ കൈമാറാത്തത് എന്നിവയാണ് വിസ നിരസിക്കുന്നതിലെ പൊതുവായ പ്രശ്നങ്ങള്‍. കഴിഞ്ഞ മാസമാണ് യുഎഇ സന്ദര്‍ശക വിസ നിയമങ്ങള്‍ കര്‍ശനമാക്കിയത്. സന്ദര്‍ശക വിസ ലഭിക്കാന്‍ റിട്ടേണ്‍ ടിക്കറ്റും ഹോട്ടല്‍ ബുക്കിംഗ് രേഖകളും നിര്‍ബന്ധമാക്കുകയായിരുന്നു. സന്ദര്‍ശക വിസയിലെത്തി നാട്ടിലേക്ക് മടങ്ങാത്തവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുഎഇ തീരുമാനിച്ചത്. കൂടാതെ സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് 3000 ദിര്‍ഹം (67,948 രൂപ) ക്രഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡിലോ ഉണ്ടായിരിക്കണമെന്നും പുതുക്കിയ വിസാ ചട്ടങ്ങളില്‍ പറയുന്നു. ഒപ്പം റിട്ടേണ്‍ ടിക്കറ്റ് സംബന്ധിച്ച വിവരങ്ങളും അപേക്ഷയ്ക്കൊപ്പം നല്‍കേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സന്ദര്‍ശക വിസയിലെത്തുന്നവര്‍ തിരിച്ച്‌ പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണിത്. കൂടാതെ സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തുന്നവര്‍ തങ്ങളുടെ താമസസ്ഥലം സംബന്ധിച്ച രേഖകളും അപേക്ഷയ്ക്കൊപ്പം നല്‍കണം. ഹോട്ടല്‍ ബുക്കിംഗ് രേഖകള്‍, യുഎഇയില്‍ താമസിക്കുന്ന ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെ കത്ത് എന്നിവയും ഇക്കൂട്ടത്തില്‍ നല്‍കാവുന്നതാണ്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.