ഹരിയാനയിൽ വച്ച് നടന്ന ഓൾ ഇന്ത്യാ ഫിറ്റ്നസ് ഫിസിക്ക്
മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച മേഘ മരിയ റോഷിന് ഫിറ്റ്നസ് ഫിസിക്ക്, മോഡൽ ഫിസിക്ക് (155സി എം താഴേ ) എന്നീ ഇനങ്ങളിൽ നാലാം സ്ഥാനവും 40000രൂപ ക്യാഷ്പ്രൈസും നേടി കേരളത്തിന് അഭിമാനമായി.
പുതിയിടംകുന്ന് ഇഞ്ചപ്ലാക്കൽ റോഷിൻ മാത്യുവിന്റെയും മഞ്ജുവിന്റെയും മകളാണ്.
ഒയാസിസ് ഫിറ്റ്നസ് അക്കാദമി വാളാടിലെ പ്രസാദ് ആലഞ്ചേരിയും
ജയിൻ മാത്യു ഗുരുക്കളുമാണ് പരിശീലകർ

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.