ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളോത്സവത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ ചെസ് മത്സരം സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം പി.എം ഷബീറലി ഉദ്ഘാടനം ചെയ്തു. പുരുഷ വിഭാഗത്തില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെ വി.എസ് അഭിനവ് രാജ് ഒന്നാം സ്ഥാനവും മാനന്തവാടി നഗരസഭയിലെ അക്ഷയ് കെ രാജ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ കല്‍പ്പറ്റ നഗരസഭയിലെ ആര്‍. വി പുണ്യ, സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ റിഥ്വി റഫിയുദ്ദീന്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.