വയനാട് ഗവ എന്‍ജിനിയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എം.ടെക് ബിരുദമാണ് യോഗ്യത. പി.എച്ച്.ഡി/ പ്രവൃത്തിപരിചയം അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 31 ന് രാവിലെ 9.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി തലപ്പുഴ ഗവ എന്‍ജിനിയറിങ് കോളെജിലെത്തണം.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.