ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗവ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,398 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ചികിൽസയിലുള്ളവരുടെ എണ്ണം 3,63,749 ആയി. ഇന്നലെ മാത്രം 37,528 പേരെയാണ് രോഗമുക്തി നേടി ഡിസ്ചാർജ് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 92,90,834 ആയി ഉയർന്നു. ഇന്നലെ മാത്രം 414 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണം 1,42,186 ഈയി ഉയർന്നു.
ഇന്നലെ 29,398 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ, ഇന്ത്യയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 97,96,770 ആയി ഉയർന്നിട്ടുണ്ട്. മിസോറാമിൽ ഇന്നലെ 14 കേസുകൾ കൂറി റിപ്പോർട്ട് ചെയ്തു.ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,008 ആയി. 202 പേരാണ് നിലവിൽ ചികിൽസയിലുള്ളത്.