കേരളത്തിലെ ഭൂനികുതിയില്‍ 50 ശതമാനം വർധന പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സർക്കാരിന്‍റെ വരുമാന വർധനയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. നൂറ് കോടി രൂപ ഇതിലൂടെ അധിക വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. വിവിധ സ്ലാബുകളില്‍ വർധന നടപ്പാക്കും. ഭൂമിയുടെ വില പതിന്മടങ്ങ് വർധിച്ചിട്ടും നാമമാത്രമായ നികുതി മാത്രമാണ് ഇപ്പോഴും ഈടാക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച് രൂപയില്‍ രണ്ടര രൂപ കൂടി ഏഴര രൂപയാകും. ഏറ്റവും ഉയർന്ന നിരക്ക് 30 രൂപയായിരുന്നത് 45 രൂപയുമാകും.
പുതിയ ഭൂനികുതി നിരക്ക് ഇങ്ങനെ
പഞ്ചായത്ത്
20 സെന്‍റ് വരെ (8.1 ആർ)
ആർ ഒന്നിന് വർഷം 7.50 രൂപ
8.1 ആറിന് മുകളില്‍,
ആർ ഒന്നിന് 12 രൂപ
മുനിസിപ്പാലിറ്റി
2.4 ആർ വരെ
ആർ ഒന്നിന് 15 രൂപ
2.4 ആറിന് മുകളില്‍,
ആർ ഒന്നിന് 22.5 രൂപ
കോർപ്പറേഷൻ
1.62 ആർ വരെ ആർ ഒന്നിന്
പ്രതിവർഷം 30 രൂപ
1.62 ആറിന് മുകളില്‍,
ആർ ഒന്നിന് 45 രൂപ