സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനും ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷനും പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും സ്വയംതൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയില്‍ 50000 മുതല്‍ നാല് ലക്ഷം വരെ വായ്പ ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ അധികരിക്കരുത്. തൊഴില്‍രഹിതരായ 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വായ്പാ തുക ആറുശതമാനം പലിശ നിരക്കില്‍ 60 മാസഗഡുക്കളായി തിരിച്ചടക്കണം. വായ്പാ തുക ഉപയോഗിച്ച് കൃഷി ഒഴികെയുള്ള ഏത് സ്വയം തൊഴില്‍ പദ്ധതിയും ചെയ്യാം. വായ്പാ ഈടായി വസ്തുജാമ്യം, ഉദ്യോഗസ്ഥ ജാമ്യം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കല്‍പ്പറ്റ പിണങ്ങോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍-04936 202869, 9400068512.

നഴ്സ് നിയമനം
മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍