സര്‍വ്വെയും ഭൂരേഖയും വകുപ്പ് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താത്ക്കാലിക കോണ്‍ട്രാക്ട് സര്‍വ്വെയര്‍ തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും വിവരം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി 17, 18 തിയതികളില്‍ രാവിലെ 10 മുതല്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 04936 202251

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള