ജില്ലയിലെ പോസ്റ്റ്മെട്രിക് സ്ഥാപനങ്ങളില്‍ 2024 – 2025 വര്‍ഷത്തില്‍ പഠിക്കുന്ന ഇ-ഗ്രാന്റ്സ് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 28 നകം ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടലില്‍ രേഖകള്‍ അപ്ലോഡ് ചെയ്ത് അപേക്ഷിക്കണം. അതത് സ്ഥാപന മേധാവികള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍