വാണിജ്യ-വ്യവസായ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്‌മെന്റ് സംരംഭകരാവാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് സൗജന്യമായി സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 മുതൽ മാർച്ച് ഒന്ന് വരെ എറണാകുളം കളമശ്ശേരിയിൽ കെ ഐ ഇ ഡി ക്യാമ്പസിലാണ് പരിശീലനം. താല്പര്യമുള്ളവർ http://kied.info/training-calender/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 25 പേർക്കാണ് അവസരം. ഫോൺ 0484 2532890 2550322, 7994903058.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.