കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ആഭിമുഖ്യത്തിൽ നാളെ (ഫെബ്രുവരി 18) രാവിലെ 9.30 മുതൽ പുൽപ്പള്ളി കൃപാലയ സ്‌പെഷ്യൽ സ്‌കൂളിൽ വച്ച് പൊതുജനങ്ങൾക്കായി നടത്തപ്പെടുന്ന മെഡിക്കൽ ബോർഡ് ക്യാമ്പിൽ അരിവാൾകോശ രോഗ ബാധിതർക്കായി ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ പ്രത്യേക ആഭ ഐഡി (ABHA ID) ക്രിയേഷൻ സേവനങ്ങൾ നൽകുന്നതാണ്. ഫോൺ. 9946105031

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.