എടവക: എടവക കമ്മോം വീട്ടിച്ചാലിൽ പിക്കപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ്
ഡ്രൈവർക്ക് പരിക്കേറ്റു. രണ്ടേനാൽ സ്വദേശി നാസറിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ നാസറിനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജി ലും പിന്നീട് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കല്ലായി കൺസ്ട്രക്ഷൻ്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ താഴ്‌ചയിലുള്ള കുന്നക്കാടൻ ഷെക്കീറിന്റെ വീട്ടുമുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. എതിരെ വന്ന വാഹ നത്തിന് അരിക് നൽകുന്നതിനിടെയായിരുന്നു അപകടമെന്ന് പ്രദേശവാ സികൾ പറഞ്ഞു. ഈ ഭാഗത്ത് അപകട സാധ്യത മുൻനിർത്തി സംരക്ഷ ണമതിൽ നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. മുൻപ് ഇതി നായി ഫണ്ട് വകയിരുത്തിയെങ്കിലും പിന്നീട് അത് അനുവദിക്കാതിരുന്ന തായും ആരോപണമുണ്ട്.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ