വാട്ടര്‍ അതോറിറ്റിയില്‍ സ്പോട്ട് ബില്ലിംഗ് സമ്പ്രദായം നടപ്പിലാക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ നിലവിലുള്ള ഫോണ്‍ നമ്പര്‍ നല്‍കണമെന്നും ഫോണ്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത കണക്ഷനുകള്‍ നിലനിര്‍ത്തില്ലെന്നും അധികൃതര്‍. ഇതിനൊപ്പം വെള്ളക്കര കുടിശ്ശികയുള്ളതും മീറ്റര്‍ പ്രവര്‍ത്തിക്കാത്തതും മീറ്റര്‍ ഇല്ലാതെ ജലമെടുക്കുന്നതും കാലാകാലങ്ങളായി വെള്ളം എടുക്കാതിരിക്കുന്നതുമായ കണക്ഷനുകള്‍ ഇനിയൊരറിയിപ്പില്ലാതെ വിഛേദിക്കുമെന്നും മുന്നറിയിപ്പുണ്ട്. മീറ്റര്‍ ഇല്ലാത്ത കണക്ഷനുകള്‍ അതോറിറ്റി ഓഫീസുമായി ബന്ധപ്പെട്ട് നിയമാനുസൃത കണക്ഷന്‍ ആക്കണം. ഉപഭോക്താക്കള്‍ വെളളക്കര കുടിശ്ശിക അടച്ചുത്തീര്‍ത്ത് നടപടികള്‍ ഒഴിവാക്കണം.
കടുത്ത വേനല്‍കാലമായതിനാല്‍ ജലത്തിന്റെ ദുരുപയോഗം തടയുന്നതിനായി സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചിട്ടുണ്ട്.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ