മദ്യം മാത്രമല്ല ഫാറ്റി ലിവറിന് കാരണം; ഇക്കാര്യങ്ങളും കരളിന്റെ ആരോഗ്യം നശിപ്പിക്കും

ശരീരത്തിന്റെ ജൈവരാസ പ്രവര്‍ത്തനങ്ങളുടെ മുഖ്യകേന്ദ്രമാണ് കരള്‍. കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതില്‍ പതിവായി കുറ്റാരോപണം നേരിടാറുള്ളത് മദ്യമാണ്. കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതില്‍ മദ്യത്തിന് പങ്കുണ്ടെങ്കിലും മദ്യത്തിന് മാത്രമല്ല അതില്‍ പങ്ക്. മോശമായ ഭക്ഷണക്രമം, വൈറല്‍ ഇന്‍ഫെക്ഷനുകള്‍, മരുന്നുകളുടെ ഉപയോഗം തുടങ്ങിയ കാരണങ്ങള്‍ ഫാറ്റി ലിവറിന് കാരണമായേക്കാം. നോണ്‍ആല്‍കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് മാത്രമല്ല ഹെപ്പറ്റൈറ്റിസ്, ഫൈബ്രോസിസ്, സിറോസിസ് എന്നിവയ്ക്കും ഇത് കാരണമാകും.

കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത് ഇക്കാര്യങ്ങളാണ്
മധുരം
ആവശ്യത്തില്‍ കൂടുതല്‍ മധുരം ഉപയോഗിക്കുന്നത് കരളിനെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ച് മധുര പാനീയങ്ങള്‍, പ്രൊസസ്ഡ് ഫുഡ് എന്നിവയില്‍ ഉപ.ാേഗിക്കുന്ന ഫ്രുക്ടോസ്. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ അസുഖത്തിന് കാരണമാകും. ഇത് കരള്‍ കോശങ്ങളെ കേടുവരുത്തുകയും മദ്യാപനം മൂലമുണ്ടാകുന്ന കരള്‍രോഗത്തെ അനുകരിക്കുകയും ചെയ്യും.
അമിതഭാരം
അമിതഭാരം, പ്രത്യേകിച്ച് അടിവയറിന് ചുറ്റും ഭാരം വര്‍ധിക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകും. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കാരണമാകും. മദ്യപാനംമൂലമല്ലാത്ത ഫാറ്റി ലിവറിന് പ്രധാനകാരണം അമിതഭാരമാണ്. വേണ്ടത്ര വ്യായാമം ലഭിക്കാതെ വരുന്നതോടെ കൊഴുപ്പിനെ വിശ്‌ളേഷിക്കുന്നതിനായി കരള്‍ വല്ലാതെ ബുദ്ധിമുട്ടും. ഇത് നീര്‍വീക്കത്തിന് കാരണമാകും.
മരുന്നുകളുടെ അമിത ഉപയോഗം
പാരസെറ്റമോള്‍, ചില ആന്റിബയോട്ടിക്കുകള്‍ എന്നിവയുടെ അമിത ഉപയോഗം കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മരുന്നുകളെ വിഘടിപ്പിക്കുകയാണ് ചെയ്യുക. അതിനാല്‍ മരുന്നിന്റെ ഡോസ് വര്‍ധിക്കുന്തോറും കരളിന്റെ സമ്മര്‍ദം വര്‍ധിക്കുകയും ടിഷ്യുവിനെ കേടുവരുത്തുകയും ചെയ്യും

വൈറല്‍ ഇന്‍ഫെക്ഷന്‍സ്
ഹെപ്പറ്റൈറ്റിസ് വൈറസ് കരളിന്റെ കോശങ്ങളെയാണ് ബാധിക്കുക. ഇത് നീര്‍വീക്കത്തിന് കാരണമാകും. കോശങ്ങള്‍ നശിക്കുന്നതിനും ഗുരുതരമായാല്‍ അത് സിറോസിസിനും കാന്‍സറിനും കാരണമാകും. ഇത് ചിലപ്പോള്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല, വര്‍ഷങ്ങളോളം നിശബ്ദമായി ശരീരത്തില്‍ തുടരുകയും ചികിത്സ ലഭിക്കാത്തതിനാല്‍ ഗുരുതരമാകുകയും ചെയ്യും.
പുകവലി
പുകവലിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുക. അത് രക്തത്തിലൂടെ കരളിലേക്കും എത്തും. കരളിന്റെ പ്രവര്‍ത്തനങ്ങളെ ഇത് താറുമാറിലാക്കുകയും ഡിടോക്‌സിഫിക്കേഷന്‍ ബുദ്ധിമുട്ടേറിയതുമാക്കും.

സംസ്‌കരിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍
കൊഴുപ്പ്, റിഫൈന്‍ഡ് കാര്‍ബ്‌സ്, രുചിക്ക് വേണ്ടി ചേര്‍ക്കുന്ന കൃത്രിമ ചേരുവകള്‍ എന്നിവ സംസ്‌കരിച്ച ഭക്ഷണ പദാര്‍ഥങ്ങളില്‍ അടങ്ങിയിരിക്കുന്നു. ഇത് കൊഴുപ്പ് വര്‍ധിക്കുന്നതിനും കരളിന്റെ ടിഷ്യുവില്‍ നീര്‍വീക്കം ഉണ്ടാക്കുന്നതിനും കാരണമാകും.
നിര്‍ജലീകരണം
ശരീരത്തിലെ വിഷപദാര്‍ഥങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ശരീരത്തില്‍ ആവശ്യത്തിന് വെള്ളം എത്തേണ്ടത് അത്യാവശ്യമാണ്. തുടര്‍ച്ചയായ നിര്‍ജലീകരണം ഡിടോക്‌സ് ചെയ്യാനുള്ള കരളിന്റെ കഴിവിനെ കുറയ്ക്കും.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *