സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 71,560 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 8,945 രൂപയാണ് ഇന്നലെ 71,360 രൂപയായിരുന്നു പവന്റെ വില.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്