മാനന്തവാടി നഗരത്തിൽ മലയോര ഹൈവേ നിർമ്മാണത്തിൻ്റ ഭാഗമായി അവസാന ഘട്ട ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ മാനന്തവാടി നഗര ത്തിൽ നാളെ (8.5.2025) രാവിലെ 7 മണി മുതൽ താഴെപറയും പ്രകാരം ട്രാഫിക് നിയന്ത്രണങ്ങൾ ക്രമീകരിക്കുന്നു.
നിയന്ത്രണങ്ങൾ;
തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കണിയാരം ജ.കെ.എം സ്കൂൾ ജംഗ്ഷൻ വഴി തിരിഞ്ഞ് ചൂട്ടക്കടവ് റോഡ് വഴി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവേശിച്ച് താഴെയങ്ങാടി വഴി നഗരത്തിലേക്ക് പ്രവേശിക്കേണ്ടതാണ്.
ബസ്സ് സ്റ്റാൻഡിൽ നിന്നും വരുന്ന വാഹനങ്ങൾ ഗാന്ധി പാർക്ക് വഴി വൺവേ ആയി എരുമത്തെരുവിലൂടെ കടന്നു പോകേണ്ടതാണ്.