മോഡലായ കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊട്ടേഷൻ നൽകി കൊലപ്പെടുത്തി; എയ്ഞ്ചൽ ഗുപ്ത്തയ്ക്കും ഭർത്താവിനും കൂട്ടാളികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

ഇരുപത്തിയാറുകാരിയായ മോഡലിന് വിവാഹിതനായ 38 കാരനുമായി പ്രണയം. അവസാനം കാമുകനെ സ്വന്തമാക്കാന്‍ ഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ച്‌ വെടിവച്ചു കൊലപ്പെടുത്തി. ദാരുണ സംഭവം നടക്കുന്നത് 2018 ലാണ്. കേസില്‍ മോഡല്‍ ഏയ്ഞ്ചല്‍ ഗുപ്തയും കാമുകനുമടക്കം ആറു പേര്‍ക്ക് ജീവപരന്ത്യം തടവ് കോടതി വിധിച്ചു.

ഏയ്ഞ്ചല്‍ ഗുപ്തയുടെ കാമുകന്‍ 38 കാരനായ മഞ്ജീത് സിങിന്റെ ഭാര്യ സുനിതയെയാണ് ഇരുവരും ചേര്‍ന്ന് വാടകകൊലയാളികളെ വച്ച്‌ വെടിവച്ച്‌ കൊല്ലുന്നത്. ചെറിയ സിനിമകളിലും ഐറ്റം ഗാനങ്ങളിലും മാഗസിൻ കവർ ഫീച്ചറുകളിലും മുഖം കാണിച്ചാണ് ഏഞ്ചല്‍ ഗുപ്ത വളര്‍ന്നു വന്നത് . മുംബൈ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഏയ്ഞ്ചല്‍ പിന്നീട് ഡല്‍ഹിയിലേക്ക് മാറി. ഏഞ്ചലിന്റെ അച്ഛന്‍ ഇന്ത്യക്കാരനും അമ്മ ബ്രിട്ടീഷുകാരിയുമായിരുന്നു. ശശിപ്രഭ എന്നാണ് ഇവരുടെ ഔദ്യോഗിക പേരെങ്കിലും സിനിമാ മോഹങ്ങള്‍ ഏയ്ഞ്ചല്‍ എന്ന പേരിലേക്ക് മാറാന്‍ കാരണമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
–>
ഡല്‍ഹിയില്‍വച്ചാണ് വസ്തു ബ്രോക്കറായ മന്‍ജീതിനെ ഏയ്ഞ്ചല്‍ പരിചയപ്പെടുന്നത്. സിനിമകളിലൊക്കെ കാണുന്നതുപോലെയായിരുന്നു പ്രണയതളതിന്റെ തുടക്കം. ഒരു ദിവസം രാത്രി, ഗുഡ്ഗാവിലെ ക്ലബിന് മുന്നില്‍ നില്‍ക്കുമ്ബോള്‍ ശല്യം ചെയ്യാനെത്തിയവരില്‍ നിന്നും ഏയ്ഞ്ചലിനെ രക്ഷപ്പെടുത്തിയത് മഞ്ജീതായിരുന്നു. ഈ പരിചയമാണ് പിന്നീട് പ്രണയമായി മാറിയത്. മന്‍ജീത് വിവാഹിതനാണെന്നും 16 വയസുള്ള മകളുടെ പിതാവാണെന്നും ഏയ്ഞ്ചല്‍ ഗുപ്ത അറിഞ്ഞിരുന്നു. ഭാര്യയുമായുള്ള ബന്ധവും കാമുകിക്കൊപ്പമുള്ള ജീവിതവും ഒരുപോലെ കൊണ്ടുപോയത് മഞ്ജീതിന്റെ ദാമ്ബത്യ ജീവിതത്തെ ബാധിച്ചു.ഒന്നുകില്‍ കാമുകിയോടൊപ്പം ജീവിക്കുക അല്ലെങ്കില്‍ സുനിതയുടെയും മകളുടെയും ഒപ്പം പോവുക. തീരുമാനമെടുക്കാ‍ന്‍ ഏയ്ഞ്ചലിന്റെ പിതാവായ രാജീവ് നിര്‍ബന്ധിപ്പിച്ചതോടെയാണ് ഇരുവരും സുനിതയെ ഒഴിവാക്കാന്‍ തീരുമാനിക്കുന്നത്.

രാജീവിന്റെ ഡ്രൈവറുടെ സഹായത്തോടെ വാടക കൊലയാളികളെ ഏർപ്പാടാക്കി. 10 ലക്ഷം രൂപയ്ക്കാണ് സംഘം ദൗത്യം ഏറ്റെടുത്തത്. സ്കൂള്‍ ടീച്ചറായിരുന്ന സുനിതയെ ബവാനയിലെ തെരുവില്‍വച്ച്‌ വെടിവച്ചു കൊല്ലുകയായിരുന്നു.പണവും ഫോണും നഷ്ടമാവാത്തതിനാല്‍ കൊലപാതകത്തിന് പിന്നില്‍ മോഷണ ലക്ഷ്യമില്ലെന്ന് പൊലീസ് ഉറപ്പിച്ചു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ സുനിതയുടെ ഡയറിയില്‍ നിന്നാണ് ഭർത്താവുമായുള്ള പ്രശ്‌നങ്ങളെ പറ്റിയും ഏയ്ഞ്ചലുമായുള്ള ബന്ധവും പൊലീസ് അറിഞ്ഞത്. പൊലീസ് ചോദ്യം ചെയ്യലില്‍ മഞ്ജീത് കുറ്റം സമ്മതിച്ചതോടെ ഓരോരുത്തരായി പിടിയിലായി.വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി ഏഴു വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയിലെ കോടതി ഏഞ്ചല്‍, മഞ്ജീത്, രാജീവ്, ഡ്രൈവർ ദീപക്, വാടക കൊലയാളികളായ വിശാല്‍, ഷെഹ്‌സാദ് എന്നിവരെ ജീവപരന്ത്യം തടവിന് ശിക്ഷിച്ചത്.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.