പാൻ കാർഡ് ഉണ്ടെങ്കിൽ 5 ലക്ഷം രൂപ അക്കൗണ്ടിൽ എത്തും; അപേക്ഷിക്കേണ്ടത് എങ്ങനെ?

പാൻ കാർഡുണ്ടോ? എങ്കില്‍ നിങ്ങളുടെ കീശ കാലിയാവില്ല. പെർമനന്റ് അക്കൗണ്ട് നമ്ബർ അഥവാ പാൻ എന്നത് ഇന്ത്യയിലെ ഏറ്റവും സുപ്രധാന തിരിച്ചറിയല്‍ രേഖകളിലൊന്നാണ്. നികുതി ദായകർക്കു മാത്രമല്ല, ഇപ്പോള്‍ ഏതൊരു ഇന്ത്യൻ പൗരനും പാൻ പ്രധാനപ്പെട്ട രേഖയാണ്. ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യുന്നതും, പാൻ കാർഡും ബാങ്ക് അക്കൗണ്ടും ലിങ്ക് ചെയ്യുന്നതും എല്ലാം നിർബന്ധമാണ്.

പാൻ കാർഡ് ലോൺ

പാൻ കാർഡിന്റെ അടിസ്ഥാനത്തിൽ ഈടില്ലാതെ 5 ലക്ഷം രൂപ വരെ വ്യക്തിഗതവായ്പ നിങ്ങൾക്ക് ലഭ്യമാക്കുന്ന പദ്ധതി രാജ്യത്ത് ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. പ്രമുഖ ബാങ്കുകളും ആയി ബന്ധപ്പെടുത്തിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഓൺലൈൻ അപേക്ഷയും ഇൻസ്റ്റൻറ് അപ്പ്രൂവലും പാൻകാർഡ് ലോണിന്റെ സവിശേഷതകളാണ്

പാൻ കാർഡ് ലോണിന്റെ സവിശേഷതകള്‍ എന്തെല്ലാം..?

1. അപേക്ഷാ പ്രക്രിയ കൂടുതല്‍ എളുപ്പമായിരിക്കും: 5 ലക്ഷം രൂപയാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പാൻ കാർഡ് ലോണിന് അപേക്ഷിച്ചാല്‍ വളരെ വേഗത്തില്‍ വായ്പ അംഗീകരിച്ച്‌ പണം ക്രെഡിറ്റാവും. മാത്രമല്ല ഈ പ്രക്രിയകളെല്ലാം ലളിതമായ രീതിയില്‍ ആയിരിക്കും. ഓണ്‍ലൈൻ അപേക്ഷയ്ക്ക്, നിങ്ങള്‍ അടിസ്ഥാന വിവരങ്ങള്‍ സമർപ്പിക്കണം. മാത്രമല്ല ഇ-കെവൈസി പ്രക്രിയ ഒരു പാൻ കാർഡിന്റെ സഹായത്തോടെ പൂർത്തിയാക്കണം.

2. ഇൻസ്റ്റൻ്റായി വായ്പ അംഗീകരിക്കും: പാൻ കാർഡ് ഉപയോഗിച്ച്‌ ഒരു വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിച്ചാല്‍ ഇൻസ്റ്റൻ്റായി തന്നെ അംഗീകാരം ഉറപ്പാക്കാം. അടിയന്തര സാമ്ബത്തിക ആവശ്യങ്ങള്‍ വരുമ്ബോള്‍ ഇത്തരം വായ്പകള്‍ സഹായകരമാവും. ആവശ്യ സമയത്ത് വേഗം തന്നെ പണം കൈവശം ലഭിക്കും.

3. ആകർഷകമായ പലിശ നിരക്കുകള്‍: വിപണിയിലെ ഏറ്റവും മികച്ച പലിശ നിരക്കുകള്‍ മനസിലാക്കിയ ശേഷം എല്ലാം താരതമ്യം ചെയ്യുക. അതിനു ശേഷം പാൻ കാർഡ് ലോണിനൊപ്പം മത്സരാധിഷ്ഠിത പലിശ നിരക്ക് നേടുക.

4. കുറഞ്ഞ രേഖകള്‍: പാൻ കാർഡ് ലോണിന് അപേക്ഷിക്കുമ്ബോള്‍ മറ്റു വായ്പകളേക്കാള്‍ വളരെ കുറഞ്ഞ രേഖകള്‍ മാത്രമേ ആവശ്യമുള്ളൂ. പ്രധാനമായും ഒരു പാൻ കാർഡും ആധാർ കാർഡും നല്‍കിയാല്‍ മതി.

5. ഫ്ലെക്സിബിള്‍ തിരിച്ചടവ് കാലാവധി: വായ്പ നല്‍കുന്നവർ ഒന്നിലധികം തിരിച്ചടവ് ഓപ്ഷനുകള്‍ നല്‍കുന്നു. ഇതിലൂടെ നിങ്ങളുടെ സാമ്ബത്തിക ശേഷി അനുസരിച്ച്‌ സൗകര്യപ്രദമായ ഫ്ലെക്സിബിള്‍ തിരിച്ചടവ് കാലാവധികള്‍ തിരഞ്ഞെടുക്കാൻ സാധിക്കും.

പാൻ കാർഡ് ലോണിന് എങ്ങനെ അപേക്ഷിക്കാം?

ആദ്യം പാൻ കാർഡ് വഴി ഇൻസ്റ്റൻ്റ് വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന ബാങ്ക് തിരഞ്ഞെടുക്കുക. നിങ്ങള്‍ ഇത്തരത്തില്‍ ബാങ്കോ അല്ലെങ്കില്‍ ഏത് ധനകാര്യ സ്ഥാപനം തിരഞ്ഞെടുത്താലും ആദ്യം പരിഗണിക്കേണ്ടത് അവർ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് , വായ്പ തുക, തിരിച്ചടവ് നിബന്ധനകള്‍, ബാങ്കിന്റെ പ്രശസ്തി എന്നിവയാണ്.

ആദ്യ ഘട്ടത്തിനു ശേഷം നിങ്ങള്‍ തിരഞ്ഞെടുത്ത ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.ഓണ്‍ലൈൻ അപേക്ഷാ ഫോം തുറക്കാൻ, അപ്ലൈ നൗ” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.നിങ്ങളുടെ മൊബൈല്‍ നമ്ബറും അതിലൂടെ ലഭിക്കുന്ന ഒടിപിയും നല്‍കുക.അടുത്തതായി നിങ്ങളുടെ പേര്, പാൻ നമ്ബർ, ജനനത്തീയതി, പിൻ കോഡ് എന്നിവ ഉപയോഗിച്ച്‌ പാൻ കാർഡ് ലോണ്‍ അപേക്ഷാ ഫോം പൂരിപ്പിക്കുക.”തുടരുക” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

ഇനി എത്ര രൂപയാണ് വായ്പയായി ആവശ്യമുള്ളത് എന്നതിന് അനുസരിച്ച്‌ വായ്പാ തുകയും ലോണ്‍ വകഭേദവും നല്‍കുക: അതായത് ടേം, ഫ്ലെക്സി ടേം, ഫ്ലെക്സി ഹൈബ്രിഡ് എന്നിവ തിരഞ്ഞെടുക്കാം.6 മുതല്‍ 96 മാസം വരെയുള്ള ലോണ്‍ കാലാവധി തിരഞ്ഞെടുത്ത് “തുടരുക” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.അപേക്ഷ അയയ്ക്കുന്നതിനുള്ള കെവൈസി വിവരങ്ങളെല്ലാം പൂരിപ്പിക്കുക

പാൻ കാർഡ് ലോണിൻ്റെ യോഗ്യത എന്താണ്?

5 ലക്ഷം രൂപയുടെ പാൻ കാർഡ് ലോണ്‍ ലഭിക്കുന്നതിന്, താഴെപ്പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കണം:

വായ്പയ്ക്ക് അപേക്ഷിക്കുന്ന വ്യക്തി ഒരു ഇന്ത്യൻ പൗരനായിരിക്കണം.
അപേക്ഷകന്റെ പ്രായം 21 നും 60 നും ഇടയില്‍ ആയിരിക്കണം.
അപേക്ഷകന് പാൻ കാർഡ് ഉണ്ടായിരിക്കണം
.അപേക്ഷകന് നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കണം.
അപേക്ഷകന് സ്ഥിരമായ വരുമാന സ്രോതസ്സ് ഉണ്ടായിരിക്കണം
.അപേക്ഷകൻ പ്രതിമാസ ശമ്ബളം വാങ്ങുന്ന വ്യക്തിയോ അല്ലെങ്കില്‍ സ്വയം തൊഴില്‍ ചെയ്യുന്നയാളോ ആയിരിക്കാം.
കടം-വരുമാന അനുപാതം പരിധിക്ക് താഴെയായിരിക്കണം.

അതായത് പ്രതിമാസ തിരിച്ചടവുകള്‍ പ്രതിമാസ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനത്തില്‍ വർദ്ധിക്കരുത്. അതിനാല്‍ വായ്പയ്ക്ക് അപേക്ഷിക്കുമ്ബോള്‍ നിങ്ങളുടെ തിരിച്ചടവ് ശേഷി തിരിച്ചറിയണം. അമിതമായി വായ്പ എടുത്ത് മതിയായ സാമ്ബത്തിക സ്രോതസ്സ് ഇല്ലെങ്കില്‍ വലിയ ബാധ്യതകളിലേക്ക് നയിച്ചേക്കാം.

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം പി.ജി.ഡിപ്ലോമ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിങ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 16 ന് രാവിലെ 10

ആശാവര്‍ക്കര്‍ നിയമനം

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, 18വാര്‍ഡുകളില്‍ ആശവര്‍ക്കറെനിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള, 25-45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ജൂലൈ 10 ന് രാവിലെ 11

ഇനി ഭക്ഷണം കഴിക്കാൻ പുറത്ത് പോകണ്ട; സ്കൂളുകളിൽ മാ കെയർ സജ്ജം

മാനന്തവാടി: സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്ത് പോകാതെ ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും സാഹചര്യമൊരുക്കി മാ കെയർ പദ്ധതി. മാനന്തവാടി ജിവിഎച്ച്എസ്എസിൽ നടന്ന മാ കെയർ ജില്ലാതല ഉദ്ഘാടനം

പഠനത്തോടൊപ്പം  ശാരീരിക ക്ഷമതയും മെച്ചപ്പെടുത്തണം: മന്ത്രി ഒ ആർ കേളു.

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം മികച്ച ശാരീരികക്ഷമതയും കൈവരിക്കണമെന്ന് മന്ത്രി ഒ ആർ കേളു. മാനന്തവാടി ജിവിഎച്ച്എസ്എസിൽ ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതിയ്ക്ക് കീഴിൽ എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും എംഎൽഎ ആസ്തി വികസനത്തിൽ നിന്നും

കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി

കൽപ്പറ്റ കൈനാട്ടിയിൽ ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി. കേബിൾ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു. പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന മോഹനൻ എന്നയാളും സന്നദ്ധ പ്രവർത്തകൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.