ജില്ലാ മൃഗസംരക്ഷണ വകുപ്പിൽ ഐഎച്ച് ആൻഡ് ഡിസി പദ്ധതി
പ്രകാരം മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് നിയമിക്കുന്നു. കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ ബി വി എസ് സിയാണ് യോഗ്യത. ജൂൺ 30 ന് രാവിലെ 11.30ന് യോഗ്യത സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും പകർപ്പും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 202292

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍