മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ഹാർഡ്വെയർ നെറ്റ്വർക്കിംഗ് ആൻഡ് സി സി ടി വി ടെക്നീഷ്യൻ, മൂന്ന് മാസം ദൈർഘ്യമുള്ള ബ്യൂട്ടീഷ്യൻ കോഴ്സ്, ആറ് മാസം ദൈർഘ്യമുള്ള സി എൻ സി മെഷീൻ ടെക്നീഷ്യൻ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 8281362097,9744134901.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍