ടിങ്കറിങ് ലാബ് ജില്ലയിൽ ഈ അധ്യയന വർഷം അഞ്ച് സ്‌കൂളുകളിൽ

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ആസൂത്രണം ചെയ്‌ത ടിങ്കർ ലാബ് പദ്ധതിയുടെ ആദ്യ ഘട്ടം ജില്ലയിൽ ഈ അധ്യയന വർഷം നടപ്പാക്കുന്നത് അഞ്ച് സ്കൂളുകളിൽ.
കല്ലൂർ ജിഎച്ച്എസ്എസ്, തോൽപ്പെട്ടി ജിഎച്ച്എസ്, വൈത്തിരി ജിഎച്ച്എസ്എസ്, തേറ്റമല ജിഎച്ച്എസ്, കാക്കവയൽ ജിഎച്ച്എസ്എസ് 
എന്നീ സ്‌കൂളുകളിലാണ് ടിങ്കറിങ് ലാബിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.

വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യ, പ്രശ്നപരിഹാരം, നിർമിതബുദ്ധി തുടങ്ങിയവ പരിചയപ്പെടാനും പ്രായോഗികമാക്കാനുമുള്ള ഇടമാണ് ടിങ്കറിങ് ലാബ്.

സർഗാത്മകത, പുതുമ, വിമർശന ചിന്ത, നേതൃപാടവം, ക്രിയാത്മക ചിന്ത എന്നിവ വികസിപ്പിക്കുന്നതിനും നാളത്തെ ഗവേഷകരായി മാറാനുമുള്ള അവസരം നൽകുകയാണ്
ഇതിലൂടെ.

അഞ്ച് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികളാണ്
ടിങ്കറിങ് ലാബിന്റെ ഭാഗമാവുക. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളെ ജൂനിയർ, സീനിയർ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് ആവശ്യമായ അടിസ്ഥാന വിവരങ്ങൾ നൽകുന്നത്.

കോഡിങ്, റോബോട്ടിക്സ്, ത്രീഡി പ്രിൻ്ററുകൾ, സെൻസർ ടെക്നോളജി കിറ്റ് തുടങ്ങിയ നൂതന സംവിധാനങ്ങൾ ടിങ്കറിങ് ലാബിന്റെ ഭാഗമായുണ്ട്. വിദ്യാർത്ഥികൾ സങ്കൽപ്പിക്കുന്ന ശാസ്ത്രീയ ആശയങ്ങൾ പരീക്ഷിക്കാനും പഠിക്കാനും വികസിപ്പിക്കാനും ലാബിൽ കഴിയും. ക്ലാസ് മുറിയിൽ നേടിയ അറിവും ശാസ്ത്ര സർഗാത്മകതയും സംയോജിപ്പിച്ച് പ്രയോഗിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിൻ്റെ അടിസ്ഥാന ഉദ്ദേശ്യം.

വിദ്യാർത്ഥികളിൽ കമ്പ്യൂട്ടേഷണൽ സ്‌കിൽ, അഡാപ്റ്റീവ് ലേണിങ്, പ്രശ്‌നപരിഹാരം, ഫിസിക്കൽ കമ്പ്യൂട്ടിങ്, ദ്രുത ഗണിതവിശകലനം തുടങ്ങിയ കഴിവുകൾ വളർത്താനും സാധിക്കുന്നു.

വിദ്യാർത്ഥിയുടെ സ്വതന്ത്രമായ ഗവേഷണങ്ങൾ,
വിദഗ്ധ ക്ലാസുകൾ, സംഘചർച്ച, പരിശീലനങ്ങൾ, മത്സരങ്ങൾ, എക്സിബിഷൻ, ജില്ലാതല മത്സരങ്ങൾ, പ്രശ്നപരിഹാര വർക്ക്‌ഷോപ്പുകൾ, ഉൽപ്പന്നങ്ങളുടെ രൂപകൽ‌പ്പന എന്നിവ ടിങ്കറിങ്ങിന്റെ ഭാഗമായി നടക്കും.

മുണ്ടക്കൈ-ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴിലാളികളെ ആദരിച്ചു.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴി തൊഴിലാളികളെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ആദരിച്ചു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നന്മക്കായി പ്രവർത്തിക്കുന്നവരാണ് ചുമട്ടു തൊഴിലാളികളെന്ന് ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ പറഞ്ഞു. ജില്ലയിലെ ചുമട്ടുതൊഴിലാളികൾ

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 21 ഉച്ച

ഇംഗ്ലീഷ് അധ്യാപക നിയമനം

സുൽത്താൻ ബത്തേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിലേക്ക് ഇംഗ്ലീഷ് അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 50% ത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം, സെറ്റ്, ബിഎഡ് ആണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ

എംഎൽഎ ഫണ്ട് അനുവദിച്ചു.

ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന നിധിയിലുൾപ്പെടുത്തി അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ വടുവഞ്ചാൽ ജിഎച്ച്എസ്എസിലെ പാചകപ്പുര നിർമാണ പ്രവൃത്തിക്ക് 3,47,000 രൂപയും മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പൊതുസ്റ്റേജിൽ ഉൾപ്പെടുന്ന ലൈബ്രറി കെട്ടിട നിർമാണ പ്രവർത്തിക്കായി 49,62,000

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന് പനമരത്ത്.

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കി വരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ഓഗസ്റ്റ് രണ്ടിന് പനമരത്ത്. പനമരം ബ്ലോക്ക് പഞ്ചായത്ത്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആർവാൾ കൊക്രാമൂല ഭാഗത്ത് നാളെ(ജൂലൈ 18) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *