സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം വരുത്താന്‍ കഴിയും. ഡോ. അനുഷ്‌ക വ്യാസ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ തനിക്ക് മെലിഞ്ഞതും രൂപഭംഗിയുള്ളതുമായ മുഖം നേടാന്‍ സഹായിച്ച ഭക്ഷണക്രമത്തെക്കുറിച്ചും വ്യായാമ ദിനചര്യയെക്കുറിച്ചും സംസാരിക്കുന്നുണ്ട്. എന്തൊക്കെയാണ് അനുഷ്‌ക ദാസ് വീഡിയോയിലൂടെ പങ്കുവച്ച വിവരങ്ങളെന്ന് നോക്കാം.
ഭക്ഷണത്തില്‍ നിന്ന് പാല്‍ ഒഴിവാക്കാം
അനുഷ്‌ക ഭക്ഷണക്രമത്തില്‍ വരുത്തിയ ഏറ്റവും വലിയ മാറ്റം പാല്‍ ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയതാണ്. പാല്‍, ചീസ്, തൈര് തുടങ്ങിയ പാല്‍ ഉത്പന്നങ്ങള്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകും. പാല്‍ ഉത്പന്നങ്ങള്‍ ഒഴിവാക്കി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മുഖത്തെ വീക്കത്തില്‍ ഗണ്യമായ കുറവ് വന്നുവെന്ന് ഡോ. അനുഷ്‌ക പറയുന്നു. പാല്‍ ഉത്പന്നങ്ങള്‍ക്ക് പകരം ബദാം പാല്‍, സോയ പാല്‍, ഓട്‌സ് പാല്‍ എന്നിവ പോലുള്ള സസ്യാഹാരങ്ങള്‍ ഉപയോഗിക്കുക
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക
ശരീരഭാരം നിയന്ത്രിക്കുന്നതിന് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അത്യാവശ്യമാണ്. ഇത് മുഖത്തെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ചീര, ക്യാബേജ്, ബീറ്റ്‌റൂട്ട്, ബെറീസ്, ആപ്പിള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അനുഷ്‌ക ഊന്നിപ്പറയുന്നു. ഇവ കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നാന്‍ സഹായിക്കുന്നു. ഇതുകൊണ്ടുതന്നെ അമിതമായി ഭക്ഷണം കഴിക്കുന്നതും അനാവശ്യമായ ലഘുഭക്ഷണങ്ങളും തടയുന്നു. ഭക്ഷണത്തില്‍ ഇലക്കറികള്‍ ചേര്‍ക്കുക, ആപ്പിള്‍, ബെറികള്‍ പോലുള്ള പഴങ്ങള്‍ ലഘുഭക്ഷണമായി കഴിക്കുക. ഉയര്‍ന്ന ഫൈബര്‍ ഭക്ഷണങ്ങള്‍ ദഹനത്തെ പിന്തുണയ്ക്കുകയും വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് പരോക്ഷമായി മുഖത്തിന്റെ മെലിഞ്ഞ രൂപത്തിന് കാരണമാകുന്നു.
ചവയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുക
അനുഷ്‌ക പറയുന്ന രഹസ്യങ്ങളിലൊന്ന് ചവയ്ക്കാന്‍ ബുദ്ധിമുട്ടുളള ഭക്ഷണങ്ങള്‍ ചവച്ച് കഴിക്കുന്നത് താടിയെല്ലിന്റെയും കവിള്‍ പേശികളുടെയും ടോണ്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത്തരം ഭക്ഷണം കഴിക്കുമ്പോള്‍ മുഖ പേശികള്‍ പതിവായി വ്യായാമം ചെയ്യുന്നതിന് തുല്യമാണ്. അസംസ്‌കൃത പച്ചക്കറികള്‍, നട്‌സ്, ചോളം തുടങ്ങിയ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് പേശികളുടെ ടോണ്‍ ഉത്തേജിപ്പിക്കുകയും നിര്‍വചനം മെച്ചപ്പെടുത്തുകയും സ്വാഭാവികമായി രൂപപ്പെടുത്തിയ ഒരു ലുക്ക് നല്‍കുകയും ചെയ്യുന്നു.