കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ കർഷക ദിനാചരണം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ ബിന്ദു മുഖ്യാതിഥിയായി.
കാർഷിക മേഖലയിൽ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച കർഷകരായ കെ ജെ മനോജ്, വർഗീസ് ഓലപ്പുരക്കൽ, ജോബിൻ ജോർജ്, വി ജെ മാത്യു, സി വി കുഞ്ഞിരാമൻ, പൗലോസ് കൊച്ചു കുളത്തിങ്കൽ, ഷാജു മണിയൻമാക്കിൽ, വിനോദ് കുമാർ, എ വി ആൻറണി, ഉമൈമത്ത് പുനത്തികണ്ടി, എൻ സി ചെറിയാൻ, ബേബി സെബാസ്റ്റ്യൻ, എം സി ബാലൻ, വിദ്യാർത്ഥി കർഷക ഇസ ജെ എൻ, ക്ഷീരകർഷകൻ സിബി എബ്രഹാം എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു. പരിപാടിയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും മധുര വിതരണവും നടത്തി. ജനപ്രതിനിധികൾ, കർഷകർ, എഡിസി അംഗങ്ങൾ, അഗ്രോ ക്ലിനിക് കൺവീനർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ, കൃഷിവകുപ്പ് ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കാളികളായി.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആൻറണി, രാധ പുലിക്കോട്, വി ജി ഷിബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, സിബിൽ എഡ്വേർഡ്, സെക്രട്ടറി എം പി രാജേന്ദ്രൻ, എം ടി ജോൺ, ഷാജി വട്ടത്തറ, കെ ബാലകൃഷ്ണൻ, എ ഡി ജോൺ, രാധ മണിയൻ, കെ അനീഷ് കുമാർ, ബെന്നി തെക്കുംപുറത്ത് തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ അനു ജോർജ് സ്വാഗതവും അഗ്രോ ക്ലിനിക് കൺവീനർ ബേബി മൂത്തേടത്ത് നന്ദിയും പറഞ്ഞു.