തിരുവനന്തപുരം: സ്വകാര്യബസ് സമരത്തിനെതിരെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. സമരം ചെയ്യുകയാണെങ്കിൽ കെഎസ്ആർടിസിയുടെ ബസ്സുകൾ മുഴുവൻ നിരത്തിലിറങ്ങുമെന്നും 500 ബസ്സുകൾ കോർപ്പറേഷന്റെ കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു
പറയുന്നതിനൊരു ന്യായമൊക്കെ വേണ്ടേ? അവര് പറയുന്നതൊക്കെ അനുസരിക്കണോ? കുട്ടികളുടെ ചാർജ് വർധിപ്പിക്കണമെന്ന് പറഞ്ഞാൽ, അവരുമായി ഒരു സമവായത്തിലെത്താതെ ചാർജ് വർധിപ്പിച്ചാൽ എന്തായിരിക്കും ഇവിടെ സ്ഥിതി? എന്തിനാണ് ആവശ്യമില്ലാതെ ആളുകളെ സമരത്തിലേക്ക് തള്ളിവിടുന്നത്? രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ നിൽക്കണോ?’
‘കുട്ടികളുടെ കൺസെഷൻ ആപ്പിൽ വരും. ഈ ആഴ്ച ഞങ്ങളൊരു ആപ്പ് പുറത്തിറക്കുന്നുണ്ട്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ ആപ്പ് വഴി കുട്ടികൾ അപേക്ഷിക്കണം. അവർക്ക് ആപ്പ് വഴി പാസ് നൽകും. പാസില്ലാതെ കുട്ടികൾ കയറുന്നത് തെറ്റാണ്. സ്റ്റുഡന്റാണെന്ന് പറഞ്ഞ് 45 വയസുള്ളയാളും കയറിപ്പോകുന്നത് പറ്റില്ല. അതുകൊണ്ട് കൺസെഷൻ കാർഡ് ആർടിഒമാർ അനുവദിക്കും.’ -ഗണേഷ് കുമാർ പറഞ്ഞു.