പുൽപള്ളി പാതിരി പുത്തൻപുരയ്ക്കൽ പി.ജെ.ഷാജു(56) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പാതിരി വെള്ളുപാടി കോളനിക്ക് സമീപം ആൾതാമസമില്ലാതെ കിടന്നിരുന്ന വീട്ടിനുള്ളിലാണ് ഷാജുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്‌ചത്തോളം പഴക്കമുണ്ട്.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.