എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 12ന് രാവിലെ 11ന് എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ – 04935 296906

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.